പട്ന : ബിഹാറിൽ 20 കിലോ ഭാരമുള്ള കൂറ്റൻ ആമയെ കണ്ടെത്തി. ബഗാഹയിലെ വാൽമീകി കടുവാ സങ്കേതത്തിലെ പിപ്ര കുടി പ്രദേശത്താണ് 20 കിലോയോളം ഭാരമുള്ള അപൂർവ ആമയെ കണ്ടെത്തിയത്. വിചിത്ര രൂപത്തിലുള്ള ആമയെ കണ്ട നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആമയെ സുരക്ഷിതമായി ഗണ്ഡക് നദിയിലേക്ക് തുറന്നുവിട്ടു. പുഴയിൽ നിന്ന് കനത്ത മഴയിൽ ഒഴുകിയെത്തിയ കടലാമ കൃഷിയിടങ്ങളിൽ കയറിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.മൃദുവായ തോടുള്ള അപൂർവ ഇനത്തിൽ പെട്ടതാണ് ഈ കടലാമയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: