ഇസ്ലാമാബാദ് ; സ്വന്തം കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ പെൺകുട്ടിയെ പാകിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണത്തിൽ വിഷം കലർത്തിയാണ് മാതാപിതാക്കളടക്കം 13 കുടുംബാംഗങ്ങളെയും 18 കാരിയായ ഷൈസ്ത ബരോഹി കൊലപ്പെടുത്തിയത് . ബന്ധുവുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്നായിരുന്നു കൊലപാതകം. സംഭവത്തിൽ ഷൈസ്ത ബരോഹി , ബന്ധുവായ അമിർബക്ഷ് ബരോഹി എന്നിവരാണ് പിടിയിലായത് .
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപൂർ ജില്ലയിലാണ് സംഭവം. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുട്ടി സ്വന്തം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത് .ഷൈസ്തയുടെ വിവാഹം മറ്റൊരു ബന്ധുവുമായി നിശ്ചയിച്ചിരുന്നതായും അവരും വിവാഹനിശ്ചയം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. എന്നാൽ ഷൈസ്ത ഈ വിവാഹത്തെ എതിർത്തിരുന്നു. അമീർ ബക്ഷിനെ വിവാഹം കഴിക്കാനാണ് .ഷൈസ്ത ആഗ്രഹിച്ചത് . എന്നാൽ കുടുംബാംഗങ്ങൾ ഇതിന് തയ്യാറായില്ല.
ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ വീട്ടുകാരെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു . മാതാപിതാക്കളെയും അഞ്ച് സഹോദരിമാരെയും മൂന്ന് സഹോദരന്മാരെയും കൊലപ്പെടുത്താൻ വിരുന്നിനിടെ ഭക്ഷണത്തിൽ വിഷം കലർത്തി. വിഷം കലർന്ന ഭക്ഷണം കഴിച്ചാണ് ഈ 10 പേരും മരിച്ചത്. ഈ 10 പേർക്കൊപ്പം ഒരു കുട്ടി ഉൾപ്പെടെ 3 ബന്ധുക്കളും കൊല്ലപ്പെട്ടു. ഒരേ കുടുംബത്തിൽ പ്പെട്ടവരുടെ മരണം ഭക്ഷ്യവിഷബാധമൂലമാകാമെന്നാണ് ആദ്യം പോലീസ് കരുതിയത് . എന്നാൽ ചോദ്യം ചെയ്യലിൽ ഷൈസ്ത പരസ്പര മൊഴികൾ നൽകിയതോടെയാണ് സംശയം ജനിച്ചത് .
കൊല്ലപ്പെട്ടവർ കഴിച്ച ഭക്ഷണസാധനങ്ങളും പോലീസ് പരിശോധിച്ചിരുന്നു. ഈ ഭക്ഷണത്തിൽ വിഷാംശം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഷൈസ്ത ഒഴികെയുള്ള മറ്റെല്ലാ അംഗങ്ങളും മരിച്ചെങ്കിലും അവർ പൂർണ ആരോഗ്യവതിയായിരുന്നതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇതിനിടെ കാമുകനായ അമീർബക്ഷിനൊപ്പം ഷൈസ്ത ഒളിച്ചോടി.
തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തതോടെ ഭക്ഷണത്തിൽ വിഷം കലർത്തിയത് താനാണെന്ന് ഷൈസ്ത വെളിപ്പെടുത്തി. അമീർബക്ഷി കൊണ്ടുവന്ന വിഷം റൊട്ടിയുടെ മാവിൽ കലക്കുകയായിരുന്നുവെന്നും ഷൈസ്ത പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: