തിരുവന്തനന്തപുരം: അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അവതരണാനുതി തേടുക. മന്ത്രിയുടെ വിശദീകരണത്തിനു ശേഷം സ്പീക്കര്‍ അടിയന്തര പ്രമേയം ചര്‍ച്ച തളളുക. ബഹളം വെച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങുക. നിയമസഭയിലെ സ്ഥിരം ചടങ്ങാണിത്. അത്യപൂര്‍വമായി അടിയന്തരപ്രമേയത്തിന്മേല്‍ ചര്‍ച്ച് നടത്താറുണ്ട്. ഭരണപക്ഷത്തിനുകൂടി താല്‍പര്യമുള്ള വിഷയമാണ് ഇങ്ങനെ ചര്‍ച്ചചെയ്യുക. ഇത്തരത്തില്‍ അടിയന്തര ചര്‍ച്ചയക്ക് ഇന്നലെ സഭയില്‍ അവസരം ഒരുങ്ങി,. ഭരണപക്ഷം അനുകൂലിച്ചു. എന്നാല്‍ ചര്‍ച്ച ആവശ്യപ്പെട്ട പ്രതിപക്ഷം ഓടിയൊളിച്ചു. ഒത്തുകളിയുടെ മണമാണ് പരക്കുന്നത്.
മലപ്പുറം ജില്ലയില്‍ സ്വര്‍ണക്കടത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും എത്തുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യുന്നത് സംസ്ഥാനത്തിന് അപമാനകരമായ സാഹചര്യം സൃഷ്ടിച്ചത് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ സണ്ണി ജോസഫ്
അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്..
അടിയന്തരമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി. അപ്രതീക്ഷിതമായിരുന്നു അത്. പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് പ്രതീക്ഷിക്കാതിരുന്ന പ്രതിപക്ഷം അക്ഷരാര്‍ഥത്തില്‍ വെട്ടിലായി. ചര്‍ച്ച ആവശ്യപ്പെട്ടവര്‍തന്നെ ചര്‍ച്ച നടക്കാതിരിക്കാനുള്ള നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു പിന്നീട്. മലപ്പുറം വിഷയത്തിലെ നിര്‍ണായക ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടാനായിരുന്നു അനാവശ്യ പ്രതിഷേധം പ്രതിപക്ഷം തുടങ്ങിവച്ചത്. ്. പ്രതിപക്ഷ നേതാവിനെ സ്പീക്കര്‍ അപമാനിച്ചു എന്ന കാരണമാണ് ചൂണ്ടിക്കാണിച്ചത്. ഇതാണോ മലപ്പുറം വിഷയത്തില്‍ അവരുന്നയിച്ച ആരോപണത്തിന്മേലുള്ള നിര്‍ണായക ചര്‍ച്ചയാണോ പ്രതിപക്ഷത്തിന് കൂടുതല്‍ പ്രധാനമെന്നും ചോദ്യം ഉയര്‍ന്നു.
മലപ്പുറം വിഷയം ചര്‍ച്ചയായാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കാവുന്ന നിരവധി വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു കഴിയുമായിരുന്നു. അതിനു ശ്രമിക്കാത ചര്‍ച്ചയില്‍നിന്നുള്ള ഒളിച്ചോട്ടം ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് പ്രധാന ആരോപണം. പ്രതിസന്ധിഘട്ടങ്ങളില്‍ പിണറായി വിജയനെ പിന്തുണയ്‌ക്കുന്ന തരത്തതിലുള്ള നിലപാട് വി ഡി സതീശന്‍ സ്വീകരിക്കുന്നത് വാര്‍ത്തയായിരുന്നു. അതിലൊന്നായിട്ടാണ് ഇന്നത്തെ അടിയന്തരപ്രമേയവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: