മംഗളൂരു: മംഗളൂരു നോര്‍ത്ത് മുൻ എംഎൽഎ മുഹ്യുദ്ദീൻ ബാവയുടെ സഹോദരൻ മുംതാസ് അലിയെ കാണാതായതായി പരാതി. ഇദ്ദേഹത്തിന്റെ കാർ ഞായറാഴ്ച രാവിലെ മംഗളൂരു -ഉടുപ്പി പാതയിലെ കുളൂർ പാലത്തിന് മുകളില്‍ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും പൊതുപ്രവർത്തകനുമാണ് മുംതാസ് അലി.
‘ഞായറാഴ്ച പുലർച്ചെ മുംതാസ് അലിയുടെ വാഹനം കുളൂർ പാലത്തിന് സമീപം കണ്ടെത്തിയതായി വിവരം ലഭിച്ചു. ലോക്കൽ പോലീസ് അന്വേഷണം നടത്തി വരുന്നു. പ്രാഥമിക അന്വേഷണത്തിൽ, ഇദ്ദേഹം പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട് നഗരത്തിൽ കറങ്ങിയിരുന്നതായും പിന്നീട് അഞ്ച് മണിയോടെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയതായുമാണ് മനസിലാക്കുന്നത്’, സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
വാഹനത്തിന്റെ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ടീമുകളും നീന്തൽ വിദഗ്ധരും പുഴയിൽ തിരച്ചിൽ ആരംഭിച്ചു. മംഗളൂരു നോർത്ത് ഡിവിഷൻ ഡിസിപി മനോജ് കുമാറും പനമ്പൂർ, സൂറത്ത്കൽ, കാവൂർ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഹ്യുദ്ദീൻ ബാവയും കുടുംബാംഗങ്ങളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: