ന്യൂദല്‍ഹി: അവശ്യ മരുന്നുകള്‍ അടക്കം വളരെക്കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ചരിത്രം കുറിച്ചു. സപ്തംബറില്‍ മാത്രം 200 കോടിയുടെ വില്പ്പനയാണ് രാജ്യത്തെ 13,822 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി നടന്നത്. ആദ്യമായാണ് ഇത്രയും വലിയ വില്പ്പന.
പത്തു വര്‍ഷത്തിനിടെ 6100 കോടി രൂപയുടെ മരുന്നുകളാണ് ജന്‍ ഔഷധി വഴി വിറ്റത്. 2023 സപ്തംബറില്‍, വില്പ്പന 141 കോടിയുടേതായിരുന്നു. പ്രതിവര്‍ഷം 42 ശതമാനം വളര്‍ച്ച.
പ്രതിദിനം 10 ലക്ഷം പേരാണ് ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജനങ്ങള്‍ക്ക് 30,000 കോടിയുടെ ലാഭം. മരുന്നുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില 50 ശതമാനം മുതല്‍ 90 ശതമാനം വരെ കുറച്ചാണ് വില്പ്പന. 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ എന്നതാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: