കൊച്ചി: മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തും കുഴല്‍പ്പണവും കേരളത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനെ ചില സ്ഥാപിത താല്പര്യക്കാര് മറ്റു വിവാദങ്ങള്‍ സൃഷ്ടിച്ച് വഴി തിരിച്ച് വിടുന്നത് ആസൂത്രിതമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി. ബാബു ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് മുന്‍പ് പല തവണ കണക്കുകള്‍ ഉദ്ധരിച്ച് ആവര്‍ത്തിച്ച് വെളിപ്പെടുത്തിയ വിവരമാണിത്. അതുകൊണ്ട് തന്നെ അത് അവഗണിക്കാനാവില്ല.
മലപ്പുറം ജില്ലയില്‍ നടക്കുന്ന കള്ളക്കടത്തിനെ ഒരു മതവുമായി കൂട്ടിക്കെട്ടി വര്‍ഗീയ വികാരം കുത്തിയിളക്കാന്‍ ശ്രമിക്കുന്നവര്‍ രാഷ്ട്രസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന തീവ്രവാദത്തെ മറച്ച് പിടിക്കാനാണ് ശ്രമിക്കുന്നത്. മലപ്പുറം ജില്ലയെ പറഞ്ഞാല്‍ അത് മതവുമായി ബന്ധപ്പെടുത്തിയാണെന്ന് ആരോപിക്കുന്നത് വര്‍ഗീയ വികാരം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ്. ഇക്കാര്യത്തില്‍ ലീഗുള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടേയും നിലപാട് വര്‍ഗീയത നിറഞ്ഞതാണ്. പോലീസുള്‍പ്പെടെയുള്ള എല്ലാ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികളും അത്യന്തം ഗൗരവത്തോടെ കള്ളക്കടത്തിന്റെ പിന്നിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: