ന്യൂദല്‍ഹി: ഹരിയാന ഇന്നു പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നേര്‍ക്കുനേര്‍ പോരാടുന്ന സംസ്ഥാനം കൂടിയാണ് ഹരിയാന. മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണ നേട്ടങ്ങളുയര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ചു മത്സരിച്ച കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം തുടരാനാകാത്തത് വന്‍ തിരിച്ചടിയായി.
101 വനിതകള്‍ ഉള്‍പ്പെടെ 1031 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 464 പേര് സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ്. മുഖ്യമന്ത്രി നയാബ് സിങ് സൈനി, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ തുടങ്ങിയവര്‍ ജനവിധി തേടുന്നവരില്‍ പ്രമുഖരാണ്. 2.03 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 20,632 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: