Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നമുക്ക് വികസനം വേണം, സംസ്‌കൃതിയെ തകര്‍ക്കാതെ

Janmabhumi Online by Janmabhumi Online
Oct 5, 2024, 06:12 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

വികസനം അനിവാര്യമാണ്. പുരോഗതിയുടെ അടിക്കല്ലാണ്. രാഷ്‌ട്ര വികസനത്തില്‍ പ്രാദേശികമായ വികസന പ്രക്രിയ ഏറെ പ്രധാനവുമാണ്. എന്നാല്‍, അത്രതന്നെ പ്രധാനമാണ് പൈതൃകങ്ങളും സ്മാരകങ്ങളും വിശ്വാസങ്ങളും. അവ സാംസ്‌കാരിക ജീവിതത്തിന്റെ അടിക്കല്ലുകളാണ്. രണ്ടിന്റേയും പ്രാധാന്യം വ്യത്യസ്തമാണെന്നു മാത്രം. രണ്ടിനേയും അറിഞ്ഞ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥ വികസനം കൈവരുന്നത്. ആ നിലയ്‌ക്ക്, തിരുനാവായയിലെ നിര്‍ദിഷ്ട പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച തര്‍ക്കവും വിമര്‍ശനവും വികസന വിരുദ്ധമല്ല. ക്രിയാത്മകമാണ്. പൈതൃകത്തെ വേദനിപ്പിക്കാതെ വികസനത്തെ തലോടാനുള്ള വഴി കാണിച്ചുകൊടുക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനം അതിനെതിരെ കാണിക്കുന്ന വാശിക്കു ന്യായീകരണമില്ല. അടിസ്ഥാനമില്ലാത്ത ഇത്തരം കടുംപിടുത്തം ഒരു പ്രത്യേക വിഭാഗത്തിന്റെ വികാരങ്ങള്‍ക്കെതിരെ മാത്രമാകുന്നു എന്നതു പുതിയ അനുഭവവുമല്ല.

നാടിന്റെ വികസനത്തിന് പാലം ആവശ്യമെങ്കില്‍ അതിന് സമൂഹം എതിരു നില്‍ക്കുമെന്നു കരുതാനാവില്ല. പക്ഷേ, അതിന്റെ നിര്‍മാണം ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക ശൈലിയില്‍ത്തന്നെ വേണമെന്നു വാശിപിടിക്കുന്നിടത്താണ് പ്രശ്നം. തിരുനാവായയേയും തവനൂരിനേയും ബന്ധിപ്പിക്കുന്ന പാലം ഭാരതപ്പുഴയുടെ രണ്ടു കരകളെ തമ്മില്‍ ബന്ധിപ്പിക്കുകമാത്രമല്ല, ഇരുകരകളിലും വികസനം കടന്നു വരാനുള്ള വഴി തുറക്കുകയും ചെയ്യും. നല്ലകാര്യം തന്നെ. പക്ഷേ, അത് കേരള ഗാന്ധിയായ കെ.കേളപ്പന്റെ സ്മാരകം തകര്‍ത്തും മൂന്നു സുപ്രധാന ക്ഷേത്രങ്ങളുടെ വഴിയടച്ചും വേണമെന്നു വാശിപിടിക്കുന്നിടത്താണ് പ്രശ്നം. ഇവയ്‌ക്കൊന്നും ദോഷം വരാതെയും നിലവില്‍ കണക്കാക്കുന്നതിനേക്കാള്‍ ചെലവു കുറച്ചും ഇതേ പാലം നിര്‍മിക്കാമെന്നു ചൂണ്ടിക്കാട്ടുന്ന സാങ്കേതിക വിദഗ്ധന്‍ ഇ. ശ്രീധരന്റെ നിര്‍ദേശത്തോടു മുഖം തിരിക്കുന്ന സമീപനം അധികൃതരില്‍ നിന്നുണ്ടായത് സാമാന്യബുദ്ധിക്ക് മനസ്സിലാക്കാനാവാത്തതാണ്. ഇത്തരം നിര്‍മാണ രംഗത്തെ തന്റെ പരിജ്ഞാനം പലതവണ തെളിയിച്ച വ്യക്തിയാണു ശ്രീധരന്‍. അദ്ദേഹത്തിന്റെ നിര്‍ദേശം അവഗണിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും സംശയവും അതുവഴി തര്‍ക്കവും തലപൊക്കും. അതാണ് തിരുനാവായയില്‍ സംഭവിച്ചത്. കോടതിയുടെ ഇടപെടല്‍ കാര്യങ്ങള്‍ക്കു താത്ക്കാലികമായ പരിഹാരമായെന്നു സമാധാനിക്കാം.

രാജ്യത്തിന് ഗന്ധി സ്മാരകം എത്രമാത്രം വിലമതിക്കാനാവാത്തതാണോ അത്രതന്നെ പ്രാധാന്യമാണ് കേരള ഗാന്ധിയുടെ സ്മാരകത്തിന് ഈ സംസ്ഥാനത്തും ഉള്ളത്. സ്വാതന്ത്ര്യ സമരം അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളിലെ പങ്കാളിത്തംവഴി വ്യക്തിമുദ്രപതിച്ച കേളപ്പജിയുടെ ജീവിതം നമ്മുടെ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. സാംസ്‌കാരിക പരിവര്‍ത്തനത്തിന് വഴിതെളിച്ച ചരിത്രം അദ്ദേഹത്തിന്റെ ജീവിതവുമായി കൈകോര്‍ത്തു നില്‍ക്കുന്നു. തലമുറകള്‍ മാറുന്നതുകൊണ്ടോ വ്യത്യസ്ത രാഷ്‌ട്രീയ ചിന്താധാരകള്‍ മുളപൊട്ടുന്നതുകൊണ്ടോ അതിന്റെ പ്രാധാന്യം കുറയുന്നില്ല. അന്നന്നത്തെ രാഷ്‌ട്രീയ നിലപാടുകള്‍ക്കനുസരിച്ച് മാത്രം അളക്കേണ്ടതല്ല കേളപ്പജിയെപ്പോലുള്ളവരുടെ ജീവിത സന്ദേശം. അതു കാലാതീതമായി നിലനില്‍ക്കും. ആ തിരിച്ചറിവാണ്, മാറിവരുന്ന കാലത്തെ ഭരണസംവിധാനത്തിനും ഭരണാധികാരികള്‍ക്കും വേണ്ടത്. അതു കൈമോശം വരുന്നു എന്ന ദു:ഖകരമായ സത്യമാണ് തിരുനാവായയിലെ തര്‍ക്കത്തില്‍ തെളിയുന്നത്.

നിളയുടെ ഇരുഭാഗത്തുമായി സ്ഥിതിചെയ്യുന്ന മൂന്നു ക്ഷേത്രങ്ങള്‍ക്കു പ്രാധാന്യം പലരീതിയിലാണ്. ത്രിമൂര്‍ത്തികളായ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്‍മാരുടെ ക്ഷേത്രങ്ങളാണത്. അപൂര്‍വമാണ് ഇത്തരം ത്രിമൂര്‍ത്തി സംഗമം. ഈ ക്ഷേത്രങ്ങളുടെ ഇരുപ്പിന്റെ കണക്കിനു തന്നെ പ്രത്യേകതയുണ്ടത്രെ. മൂന്നു ക്ഷേത്രങ്ങളേയും നേര്‍രേഖയില്‍ ബന്ധിപ്പിച്ചാല്‍ കൃത്യമായ ത്രികോണാകൃതിയിലായിരിക്കുമത്രെ. വാസ്തു ശാസ്ത്രത്തിന്റെ, പ്രത്യേകിച്ചു ക്ഷേത്ര വാസ്തു ശാസ്ത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നായി വേണം ഇവയുടെ നിര്‍മാണത്തെ കാണാന്‍. അവയിലേയ്‌ക്കുള്ള വഴിയാണ് പാലത്തിന്റെ വരവോടെ അടഞ്ഞു പോകുന്നത്. ബ്രഹ്മാവിന്റെ ക്ഷേത്രങ്ങള്‍ അത്യപൂര്‍വമാണെന്നതു മറ്റൊരു പ്രത്യേകത. രാജസ്ഥാനിലെ പുഷ്‌കാര്‍, ഗോവയിലെ പനാജി, തമിഴ്നാട്ടിലെ കുംഭകോണം, തിരുപ്പട്ടൂര്‍ എന്നിവിടങ്ങളില്‍ ബ്രഹ്മാവിനു ക്ഷേത്രങ്ങളുണ്ടെന്നാണ് അറിവ്.

ഇത്തരം സാംസ്‌കാരിക പൈതൃകങ്ങളെ സംരക്ഷിക്കേണ്ട ചുമതലകൂടി ഭരണ സംവിധാനത്തിനില്ലേ? വികസനത്തിന്റെ അടിത്തറ കല്ലും മണ്ണും സിമന്റും മാത്രമല്ല. സാംസ്‌കാരികമായ മറ്റൊരു അടിത്തറകൂടിയുണ്ട്. അതാരും മറക്കരുത്.

Tags: developmentBharata Samskritinot destruction of culture
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മാതൃകയിൽ സീതാദേവിയ്‌ക്കായി വമ്പൻ ക്ഷേത്രം ഒരുങ്ങുന്നു : പദ്ധതിയ്‌ക്ക് അംഗീകാരം നൽകി സർക്കാർ

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

Kerala

50 ശതമാനം കേന്ദ്ര വിഹിതം ഉപയോഗിച്ച് സംസ്ഥാനത്തെ ഐ.ടി.ഐകളുടെ വികസനത്തിന് 1,444 കോടിയുടെ പദ്ധതി

Vicharam

റോഡുകള്‍ വികസനഗതി നിര്‍ണയിക്കുമ്പോള്‍

Kerala

നിലമ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ 7 മാസം കൊണ്ട് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കും: രാജിവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

N0.1 ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ; ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies