മലപ്പുറം: പി വി അന്‍വര്‍ എം എല്‍ എക്കെതിരെ വീണ്ടും പൊലീസ് കേസ്. ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്ന പരാതിയിലാണ് മഞ്ചേരി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്.
അരീക്കോട് ക്യാമ്പില്‍ എഡിജിപി എം ആര് അജിത്് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ദാസിനും വേണ്ടി ഫോണ്‍ ചോര്‍ത്തിയെന്നായിരുന്നു അന്‍വറിന്റെ ആരോപണം.അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വച്ച് ഒഫീഷ്യല്‍ സീക്രട്ട് ആക്റ്റ്, ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തത്.
മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി അന്‍വര്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എഡിജിപി മന്ത്രിമാരുടെ ഉള്‍പ്പടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. മാവോയിസ്റ്റ് നിരീക്ഷണത്തിന്റെ മറവില്‍ ഫോണ്‍ ചോര്‍ത്തിയെന്നാണ് ആരോപണം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: