വിശദവിവരങ്ങള്‍ www.acsir.res.in/admissions
80 ലേറെ സ്ഥാപനങ്ങളില്‍ ഗവേഷണ പഠനാവസരം
ദേശീയ പ്രാധാന്യമുള്ള അക്കാഡമി ഓഫ് സയന്റിഫിക് ആന്റ് ഇന്നൊവേറ്റീവ് റിസര്‍ച്ച് (എസിഎസ്ഐആര്‍) 82 പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ 2025 ജനുവരി സെഷനിലേക്കുള്ള പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. മെഡിക്കല്‍, സയന്‍സ്, എന്‍ജിനീയറിങ് മേഖലകളിലാണ് ഗവേഷണ പഠനാവസരം. ശാസ്ത്രവിഷയങ്ങളില്‍ ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍, ഫിസിക്കല്‍, അഗ്രികള്‍ച്ചറല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് എന്നിവ ഗവേഷണത്തിനായി തെരഞ്ഞെടുക്കാം. എന്‍ജിനിയറിങ്ങില്‍ എംടെക് ആന്റ് പിഎച്ച്ഡി ഇന്റഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമിലേക്കും ്രപവേശനം തേടാം.
സിഎസ്ഐആറിന് കീഴിലുള്ള 38 സ്ഥാപനങ്ങളിലും ഐസിഎംആറിന് കീഴിലുള്ള 28 സ്ഥാപനങ്ങളിലും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള (ഡിഎസ്ടി) 6 സ്ഥാപനങ്ങളിലുമാണ് ഗവേഷണ പഠനസൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. തിരുവനന്തപുരം സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി, ചെന്നൈ സിഇസിആര്‍ഐ, മൈസൂര്‍ സിഎഫ്ടിആര്‍ഐ, ബെംഗളൂരു എന്‍എഎല്‍ മുതലായ സ്ഥാപനങ്ങളും ഇതില്‍പ്പെടും.
സ്ഥാപനങ്ങളും പിഎച്ച്ഡി പ്രോഗ്രാമുകളും യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന നടപടികളും അടക്കമുള്ള വിവരങ്ങള്‍ www.acsir.res.in/admissions എന്ന ഓണ്‍ലൈന്‍ അഡ്മിഷന് പോര്‍ട്ടലില്‍ ലഭിക്കും. ഒക്ടോബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഗവേഷണ പഠന സൗകര്യങ്ങളൊരുക്കുന്ന രാജ്യത്തെ വലിയ സ്ഥാപനമാണ് എസിഎസ്ഐആര്‍. 2023 ല്‍ 624 പിഎച്ച്ഡി ബിരുദങ്ങള്‍ സമ്മാനിച്ചു. 6500 വിദ്യാര്‍ത്ഥികള്‍ നിലവില്‍ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്കാന് വേണ്ടിയാണ് അപേക്ഷാ തീയതി ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: