ന്യൂഡൽഹി: ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകൾ ഈ വർഷം ഇന്ത്യയിലും ഓടിത്തുടങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ. ഹൈഡ്രജൻ ഇന്ധനമായുള്ള ട്രെയിനിന്റെ ആദ്യ മാതൃക 2024 ഡിസംബറോടെ നോർത്തേണ്‍ റെയിൽവേ സോണിന് കീഴിൽ ഹരിയാനയിലെ ജിന്ദ്-സോനിപത് സെക്ഷനിൽ ഓടിത്തുടങ്ങും.
നിലവിൽ ജർമനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ട്രെയിനുകളുള്ളത്. നിലവിലുള്ള ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകളിൽ ആവശ്യമായ പരിഷ്കരണം വരുത്തി ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ കൂടി ഘടിപ്പിക്കുന്നതിന് പൈലറ്റ് പ്രോജക്ടിന് ഇന്ത്യൻ റെയിൽവേ അനുമതി നൽകി.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പ്രോട്ടോടൈപ്പ് ട്രെയിനിന്റെ സംയോജനം നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന് പറഞ്ഞു . റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ പരിസ്ഥിതി സൗഹൃദ റെയില്‍വേ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
പ്രോട്ടോടൈപ്പ് ട്രെയിനിനെ സംയോജിപ്പിച്ച് തയാറാക്കുന്ന നടപടി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്റിയിലാണ് നടക്കുന്നത്. ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് പദ്ധതി പ്രകാരമാണ് ഹൈഡ്രജൻ ട്രെയിനുകൾ റെയിൽവേ അവതരിപ്പിക്കുന്നത്. 35 ട്രെയിനുകൾ പുറത്തിറക്കും. എട്ട് പരമ്പരാഗത റൂട്ടുകളിൽ ആറ് ചെയർകാറുകളുള്ള ട്രെയിനുകൾ ഓടിക്കാനാണ് തീരുമാനം. ഓരോ ട്രെയിനിനും 80 കോടി രൂപയുംറൂട്ടുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി രൂപയും ചെലവഴിക്കും. ഈ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ, അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇവ പ്രവർത്തനക്ഷമമാകുമെന്നും അധികൃതർ വ്യക്തമാക്കി.
എന്തുകൊണ്ട് ഹൈഡ്രജന്‍ ട്രെയിന്‍: കാര്‍ബണ്‍ ഒട്ടും പുറംന്തള്ളുന്നില്ല എന്നതിനാല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ വളരെയധികം പരിസ്ഥിതി സൗഹൃദമാണ്. ഇതു തന്നെയാണ് ഹൈഡ്രജന്‍ ട്രെയിനുകളുടെ പ്രധാന സവിശേഷതയും. ഒരു കിലോ ഹൈഡ്രജൻ 4.5 കിലോ ഡീസലിന് തുല്യമായ ഊർജം നല്‍കും. വൈദ്യുതീകരണം പ്രായോഗികമല്ലാത്ത ഗ്രാമങ്ങളില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഏറെ പ്രയോജനപ്പെടും. ഭൂമിയില്‍ ഹൈഡ്രജന്‍ ധാരാളം ഉള്ളതിനാലും കടല്‍ ജലത്തില്‍ നിന്ന് പോലും ഹൈഡ്രജന്‍ വേര്‍തിരിച്ച് എടുക്കാമെന്നതിനാലും ആവശ്യമായ ഇന്ധനം എപ്പോഴും ലഭ്യമാകും.
20 മിനിറ്റിനുള്ളിൽ ട്രെയിനുകളില്‍ ഇന്ധനം നിറയ്ക്കാം. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയിലാണ് കൊറാഡിയ ഐലൻഡ് ട്രെയിനുകൾ ഓടുന്നത്. പ്രതിവർഷം 16 ലക്ഷം ലിറ്റർ ഡീസൽ ലാഭിക്കാന്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ സഹായിക്കും. തത്ഫലമായി പ്രതിവര്‍ഷം 4,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലെുള്ള മറ്റ് ദോഷകരമായ ഘടകങ്ങളും ഹൈഡ്രജന്‍ ട്രെയിനുകള്‍ പുറന്തള്ളുന്നില്ല. ഒരിക്കൽ ഇന്ധനം നിറച്ചാൽ ഈ ട്രെയിനുകൾ ആയിരം കിലോമീറ്റർ സഞ്ചരിക്കും. ഹൈഡ്രജന്‍ ട്രെയിനുകള്‍ ശബ്ദ രഹിതമായതിനാല്‍ ശബ്ദമലിനീകരണവും തടയാനാകും.
ഹൈഡ്രജൻ ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാനാകും. പരിവർത്തനം ചെയ്ത ജ്വലന എഞ്ചിനുകള്‍ ഉപയോഗിക്കുമെങ്കിലും കൂടുതലും ഹൈഡ്രജൻ ഇന്ധന സെല്ലുകളാണ് ഉപയോഗിക്കുന്നത്. ഒരു ഇലക്ട്രോകെമിക്കൽ പ്രക്രിയയാണ് അതിൽ നടക്കുന്നത്. ഹൈഡ്രജൻ ഇന്ധനം ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ കറന്റ് മോട്ടോറിലേക്ക് നൽകുന്നു. അങ്ങനെ ട്രെയിൻ ഓടുന്നു. ഈ പ്രക്രിയയക്ക് ശേഷം പുറന്തള്ളപ്പെടുന്നത് വെള്ളവും നീരാവിയുമാണ്.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയിലുള്ളത്. ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് തങ്ങളുടെ യാത്രകള്‍ക്കായി റെയില്‍വേയെ ആശ്രയിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന പൊതുമേഖല സ്ഥാപനങ്ങളില്‍ ഒന്ന് കൂടിയാണ് റെയില്‍വേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: