തിരുവനന്തപുരം: ഹിമാചല്‍ പ്രദേശില്‍ 56 വര്‍ഷം മുമ്പുണ്ടായ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി സൈനികന് തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തിലെത്തിച്ച മൃതദേഹം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
കേന്ദ്രമന്ത്രി സുരേഷ്ഗോപി, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് എന്നിവരും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തി. നിലവില്‍ പാങ്ങോട് സൈനിക ക്യാമ്പിലേക്ക് മൃതദേഹം മാറ്റി.
വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് സൈനിക അകമ്പടിയോടെ മൃതദേഹം പത്തനതിട്ടയിലേക്ക് കൊണ്ടുപോകും.12:15ഓടെ സംസ്കാര ശുശ്രൂഷകള്‍ തുടങ്ങും.1968 ലെ അപകടത്തില്‍ കാണാതായ മറ്റ് സൈനികര്‍ക്കായി ഹിമാചലിലെ റോത്താംഗ് ചുരത്തില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്.2003ല്‍ വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് ശേഷമാണ് മൃതദ്ദേഹങ്ങള്‍ ഉണ്ടോ എന്നറിയാനുള്ള പര്യവേക്ഷണം ശക്തമാക്കിയത്. 2019ല്‍ ്അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് തോമസ് ചെറിയാന് ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹം കണ്ടെടുത്തത്.ഒമ്പത് പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത്. ഇനിയും കണ്ടെത്താനുള്ളവരില്‍ കോട്ടയം സ്വദേശി കെ.കെ. രാജപ്പന്, റാന്നി വയലത്തല സ്വദേശി എ.എം. തോമസ് എന്നിവരും ഉണ്ട്.
അതിനിടെ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിളള പത്തനംതിട്ടയിലെ തോമസ് ചെറിയാന്റെ വീട്ടിലെത്തി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശാനുസരണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: