കോഴിക്കോട്: ഫറൂഖ് കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തിൽ ചികിത്സ നടത്തിയത് വ്യാജ ഡോക്ടറായ അബു എബ്രഹാം ലൂക്ക് കോഴിക്കോട് ഒരു സ്വകാര്യ മെഡിക്കല്‍ കോളെജില്‍ രണ്ടാം വര്‍ഷം തോറ്റ് പഠിപ്പു നിര്‍ത്തിയ ആളാണെന്ന് തെളിഞ്ഞു. പൂച്ചേരിക്കടവ് സ്വദേശി പാച്ചാട്ട് വിനോദ് കുമാറാണ് വ്യാജഡോക്ടറുടെ തെറ്റായ ചികിത്സ കാരണം മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിനോദ് കുമാർ സെപ്റ്റംബർ 23നാണ് മരിച്ചത്. ആശുപത്രിയിലെ ആർഎംഒ ആയ അബു അബ്രഹാം ലുക്ക് ആയിരുന്നു വിനോദ് കുമാറിന് ചികിത്സ നൽകിയത്.
എന്നാൽ പിന്നീട് വിനോദിന്റെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് അബ്രഹാം ലൂക്ക എംബിബിഎസ് രണ്ടാം വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്ന് മനസിലായത്. കോഴിക്കോട് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പഠിച്ചിരുന്ന ഇയാള്‍ പരീക്ഷയില്‍ വിജയിച്ചിരുന്നില്ല. മറ്റൊരു ഡോക്ടറുടെ രജിസ്റ്റര്‍ നമ്പറാണ് അബു ആശുപത്രിയില്‍ നല്‍കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വ്യാജ ഡോക്ടറെ ഫറോഖ് പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 23ന് പുലര്‍ച്ചെ നാലരയോടെയാണ് നെഞ്ച് വേദനയെത്തുടര്‍ന്ന് വിനോദ് കുമാറിനെ ടിഎംഎച്ച് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി അൽപസമയത്തിനകം തന്നെ വിനോദ് മരിച്ചിരുന്നു. പിന്നീട് മൂന്നു ദിവസത്തിനു ശേഷം ബന്ധുവിനെ കാണിക്കാനായി വിനോദ് കുമാറിന്റെ മകൻ ഡോ. അശ്വിന് ഇതേ ആശുപത്രിയിലെത്തിയപ്പോഴാണ് അബു അബ്രഹാം ലൂക്ക് എംബിബിഎസ് പാസാകാതെയാണ് ചികിത്സ നടത്തിയിരുന്നതെന്ന് മനസിലായത്. തുടര്‍ന്ന് വിനോദ് കുമാറിന്റെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ചികിത്സാ പിഴവ് ബോധ്യപ്പെട്ടതായി അശ്വിന് പറഞ്ഞു.
സംഭവത്തില്‍ അബു അബ്രഹാം ലൂക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ എംബിബിഎസ് പാസായിട്ടില്ലെന്ന് വ്യക്തമായതായി പൊലീസും അറിയിച്ചു. യോഗ്യതയില്ലാത്ത ഡോക്ടർക്കെതിരെയും ഇയാളെ നിയമിച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടി വേണമെന്ന് വിനോദിന്റെ കുടുംബം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: