ടെല്‍ അവീവ്: ഇസ്രയേലിനെതിരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രതാനിര്‍ദേശം നല്കി. സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്ന് വീണ്ടും ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണത്തെ കുറിച്ച് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരുന്നു.
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ടെലിഫോണ്‍ സംഭാഷണം നടത്തി പ്രാദേശിക സംഘര്‍ഷം തടയുന്നതിന്റേയും എല്ലാ ബന്ദികളെയും സുരക്ഷിതമായി മോചിപ്പിക്കുന്നതിന്റേയും നിര്‍ണായക ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സമാധാനവും സ്ഥിരതയും വേഗത്തില്‍ പുനഃസ്ഥാപിക്കുന്നതിന് പിന്തുണ നല്കാന് ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യ-ഇസ്രായേല്‍ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഭീകരതയെ ഒരു തരത്തിലും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.പ്രാദേശിക സംഘര്‍ഷം തടയുന്നത്തിനും എല്ലാ ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കേണ്ടതിന്റെ നിര്‍ണായക ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരരെ ലെബനനില്‍നിന്നൊഴിപ്പിക്കാനുള്ള നടപടികള്‍ വിവിധ രാജ്യങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷ് പൗരരുമായി പ്രത്യേക ചാര്‍ട്ടേഡ് വിമാനം ബയ്റുത്തില്‍നിന്ന് പുറപ്പെട്ടു. ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനമയക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. വിവിധ വിമാനസര്‍വീസുകളിലായി പൗരര്‍ക്കായി 800 സീറ്റുകള്‍ കാനഡ ബുക്കുചെയ്തു. 45000 കനേഡിയന്‍ പൗരരാണ് ലെബനനിലുള്ളത്. നയതന്ത്രജീവനക്കാര്‍, അവരുടെ ആശ്രിതര്‍, ആരോഗ്യപ്രശ്നങ്ങളുള്ള പൗരര്‍ എന്നിവരടക്കം 110 പേരെ തിങ്കളാഴ്ച ജര്‍മനി ഒഴിപ്പിച്ചു. പോര്‍ച്ചുഗല്‍, ബള്‍ഗേറിയ, ജപ്പാന്, ഫിലിപ്പീന്‍സ് എന്നിവയും പൗരരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി. സിറിയയിലേക്ക് ഒരു ലക്ഷത്തോളംപേര്‍ പലായനംചെയ്തു.
ഇറാന് ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ ഇസ്രയേലിന് ആവശ്യമായ സഹായങ്ങള്‍ നല്കാന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യുഎസ് സൈന്യത്തിന് നിര്‍ദേശം നല്കി. ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള മിസൈലുകള്‍ വെടിവച്ച് വീഴ്ത്താനും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: