കൊച്ചി: സ്വര്‍ണക്കടത്തിലൂടെ പണം രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന നിലപാട് മുഖ്യമന്ത്രി മാറ്റിയത് പി.വി. അന്‍വറും മുസ്ലീം ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തിങ്കളാഴ്ച രാവിലെ മുതല്‍ പുറത്തുവന്ന വാര്‍ത്തയാണിത്. എന്നാല്‍ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനായി. കരിപ്പൂരില്‍ പിടിച്ചെടുത്ത പണത്തിന്റെ കണക്കോ സ്വര്‍ണ്ണത്തിന്റെ കണക്കോ കള്ളം അല്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്, സുരേന്ദ്രന് ചോദിച്ചു.
മുഖ്യമന്ത്രിയുടെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണോ? അന്‍വര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി പകച്ചു പോയി. രക്ഷയില്ലാതെ വന്നപ്പോഴാണ് മുഖ്യമന്ത്രി അന്‍വറിനെതിരെ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷവും എല്ലാ കള്ളക്കടത്തുകാരെയും വര്‍ഗീയവാദികളെയും മടിയില്‍ ഇരുത്തി ഭരിച്ച മുഖ്യമന്ത്രി ഇപ്പോള്‍ വര്‍ഗീയ ശക്തികളെ പറ്റി പറയുന്നത് തികഞ്ഞ കാപട്യമാണ്. മുഖ്യമന്ത്രി കള്ളക്കടത്തുകാരെയും മാഫിയ സംഘങ്ങളെയും സഹായിക്കുകയായിരുന്നു. എല്ലാകാലത്തും മത തീവ്രവാദ സംഘടനകളോട് സന്ധി ചെയ്യുന്നയാളാണ് പിണറായി വിജയന്, സുരേന്ദ്രന് പറഞ്ഞു.
എസ്ഡിപിഐയുമായി ചേര്‍ന്ന് സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളിലും എല്‍ഡിഎഫ് ഭരിക്കുന്നുണ്ട്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ അതിതീവ്ര മതശക്തികളുമായി ചേര്‍ന്നതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ മുഖ്യമന്ത്രി അനുഭവിക്കുന്നത്. മദനിയുടെ ഒപ്പം ചേര്‍ന്ന് മത്സരിച്ച ആളാണ് പിണറായി. ജമാഅത്താ ഇസ്ലാമിയെയും പിഡിപിയേയും അടുക്കള വാതിലിലൂടെ സമീപിച്ചവരാണ് ഇടതുപക്ഷക്കാര്‍. കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ അതിനെ എതിര്‍ത്ത രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് പിണറായി. തീവ്രവാദികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത പിണറായി ഇപ്പോള്‍ ഹിന്ദുക്കളുടെ വോട്ട് കിട്ടുമെന്ന് വിചാരിച്ച് നടത്തുന്ന ചപ്പടാച്ചി വര്‍ത്തമാനം ഭൂരിപക്ഷ സമുദായം മുഖവിലയ്ക്കെടുക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
വയനാട് ദുരന്തത്തില്‍ കേന്ദ്രം അവഗണിച്ചുവെന്ന നിലപാട് ശരിയല്ല, പുനരധിവാസ പാക്കേജ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. കൊച്ചി മുനമ്പത്തെ വഖവ് ബോര്‍ഡ് ഭൂമി വിഷയത്തില്‍ ബിജെപി അവിടെ താമസിക്കുന്ന ജനങ്ങള്‍ക്കൊപ്പമാണ്. ഈ പ്രശ്നത്തില്‍ ഹൈബി ഈഡന് എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിലപാട് വ്യക്തമാക്കണം. രണ്ടുവള്ളത്തിലും കാലുചവിട്ടുന്നത് ശരിയല്ലെന്നും കെ. സുരേന്ദ്രന് പറഞ്ഞു. പത്ര സമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ.് ഹരിദാസ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറി വി.കെ. ഭസിത്കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: