തിരുവനന്തപുരം: പ്രിന്റിങ് കമ്പനിക്ക് നല്കാന് പണമില്ലാതായതോടെ ലൈസന്‍സും ആര്‍സിബുക്കും ഡിജിറ്റലാക്കി ഗതാഗതവകുപ്പ്. ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാകും കാര്‍ഡുകള്‍ നല്‍കുക.
കാര്‍ഡ് വേണ്ടവര്‍ 200 രൂപ അടയ്ക്കണം. മറ്റുള്ളവര്‍ക്ക് ഡിജിറ്റല്‍ പകര്‍പ്പ് ഉപയോഗിക്കാം. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ എം പരിവാഹന്‍, ഡിജി ലോക്കര്‍ എന്നിവയില്‍ ആര്‍സി, ലൈസന്‍സ് ഡിജിറ്റല്‍ പ്രിന്റ് ലഭിക്കും. ആദ്യ ഘട്ടത്തില്‍ ഡ്രൈവിങ് ലൈസന്‍സിന്റെയും രണ്ടാം ഘട്ടത്തില്‍ ആര്‍സിബുക്കിന്റെയും പ്രിന്റിങ്ങാണ് നിര്‍ത്തലാക്കുന്നത്. ആറുവര്‍ഷം മുമ്പേ കേന്ദ്രം പരിവാഹന്‍ വഴിയുള്ള ഡിജിറ്റല്‍ പകര്‍പ്പിന് നിയമസാധുതനല്കിയതാണ്. എന്നാല്‍ കോടികളുടെ അഴിമിതി തുടരുന്നതിനായി സംസ്ഥാനത്ത് പ്രിന്റിങ് തുടരുകയായിരുന്നു.
അഞ്ചുലക്ഷം ആര്‍സിയും, 1.30 ലക്ഷം ഡ്രൈവിങ് ലൈസന്‍സും കൊടുക്കാനുണ്ട്. കാര്‍ഡിനുള്ള തുക അപേക്ഷകരില്‍ നിന്നും വാങ്ങിയിട്ടുണ്ട്. എന്നാല്‍ പണം നല്കാത്തതിനാല് കമ്പനി പ്രിന്റിങ് നിര്‍ത്തി. കുടിശികയായ 10 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതോടെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഇടഞ്ഞു. തുടര്‍ന്ന് നോട്ടീസ് നല്‍കിയെങ്കിലും കുടിശിക നല്‍കാതെ പ്രിന്റ് ചെയ്യില്ലെന്ന് കമ്പനിയും നിലപാട് എടുത്തു. ഇതോടെയാണ് ഡിജിറ്റല്‍ വെര്ഷന് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: