കണ്ണൂര്‍: ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം ലീഗും കോണ്‍ഗ്രസും ചേര്‍ന്ന അവിശുദ്ധ മുന്നണിയാണ് അന്‍വറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് എം. വി. ഗോവിന്ദന്‍. ചുരുങ്ങിയ എണ്ണം പാര്‍ട്ടി അനുഭാവികള്‍ മാത്രമാണ് അന്‍വറിനൊപ്പമുള്ളത്. പരിപാടി പൊളിഞ്ഞതോടെ തൊണ്ടക്ക് സുഖമില്ലെന്ന് പറഞ്ഞ് പരിപാടി മാറ്റിവെക്കുകയാണെന്നും ഗോവിന്ദന്‍ പരിഹസിച്ചു. പയ്യാമ്പലത്തു നടന്ന സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍.
അന്‍വര്‍ ഒരു പൊതുയോഗം നടത്തി. ആരാണതിന്റെ പിന്നിലെന്ന് അത് പരിശോധിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. രണ്ട് പ്രബലമായ വിഭാഗങ്ങളാണ് അതില്‍ പങ്കെടുത്തത്. ഒന്ന് എസ്.ഡി.പി.ഐ ആണ്, മലപ്പുറത്ത് അതിന് ക്ഷാമമില്ലല്ലോ. മറ്റൊന്ന് ജമാഅത്ത് ഇസ്ലാമിയാണ്. അതിനൊപ്പം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ട്. -എം.വി. ഗോവിന്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: