മാവേലിക്കര: ചെട്ടികുളങ്ങര അമ്മ ഗാനപൂര്‍ണശ്രീ അവാര്‍ഡ് പ്രശസ്ത സംഗീത വിദ്വാന് ഡോ. കെ.എസ്. ഹരിശങ്കര്‍ അര്‍ഹനായി. ഒക്ടോബര്‍ 7ന് വൈകിട്ട് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കും. 50,013 രൂപയും സരസ്വതി വിഗ്രഹവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ടി.എച്ച്. സുബ്രഹ്മണ്യം, മാതംഗി സത്യമൂര്‍ത്തി, വാഴപ്പള്ളി കൃഷ്ണകുമാര്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ശ്രീദേവീവിലാസം ഹിന്ദുമത കണ്വന്ഷന് ട്രസ്റ്റ് ഭാരവാഹികളായ ബി. ഹരികൃഷ്ണന് (പ്രസിഡന്റ്), പി.കെ. രജികുമാര്‍ (വൈസ് പ്രസി.), എം. മനോജ്കുമാര്‍ (സെക്രട്ടറി), പി. രാജേഷ് (ട്രഷറര്‍), ശശിരാജ്, രാജേന്ദ്രന് നായര്‍ (എക്സി. അംഗം) എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: