ന്യദൽഹി: : ഹിസ്ബുല്ല മേധാവി ഹസന് നസ്രല്ല ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഇസ്രയേല്‍ ഉപയോഗിച്ചത് ജനവാസ മേഖലകളില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജനീവ കണ്വെന്ഷന് വിലക്കിയതും മാരക ശേഷിയുള്ളതുമായ ബങ്കര്‍ ബ്ളാസ്റ്റര്‍ ബോംബുകള്‍. 6 മീറ്റര്‍ വരെ കോണ്‍ക്രീറ്റ് തകര്‍ക്കാനും ഭൂമിക്കടിയില്‍ പാഞ്ഞെത്തി 30 മീറ്റര്‍ വരെ ഉഗ്രസ്ഫോടനം നടത്താനും ശേഷിയുള്ളവയാണിവ. നസ്രല്ലയുടെ താവളം മാസങ്ങള്‍ക്ക് മുന്നേ തന്നെ കണ്ടുവെച്ചിട്ടായിരുന്നു ബോംബിംഗ്. ആറ് സമുച്ചയങ്ങളും ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. 80 ബോംബുകളാണ് ഇത്തരത്തില്‍ നിമിഷനേരം കൊണ്ട് വര്‍ഷിച്ചത്.
ഗാസയില്‍ ഹമാസുമായുള്ള പോരാട്ടം തുടരുന്നതിനിടെയാണ് ഹിസ്ബുല്ലക്ക് എതിരെ ഇത്രയും മാരകമായ ആക്രമണം ഇസ്രയേല്‍ നടത്തിയത്. ഹിസ്ബുല്ലയുടെ പ്രധാന ശക്തി ഇറാനാണ്. പശ്ചിമേഷ്യയിലെ പോരാട്ടത്തിലേക്ക് ഇറാന് നേരിട്ടത് എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. എന്നാല്‍ കരുതലോടെയാണ് ഇറാന് വിഷയത്തെ കാണുന്നതെന്ന് വ്യക്തമാണ്. ഇസ്രയേലുമായി നേരിട്ടുള്ള ഒരു പോരാട്ടത്തിന് തങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് അവര്‍ക്കറിയാം.
ഒരു വര്‍ഷത്തിനിടെ ഹിസ്ബുല്ല , ഹമാസ് ഉന്നത നേതൃനിരയിലുള്ള 10 പേരെയെങ്കിലും വധിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: