മുംബൈ: ബീഡ് കേന്ദ്രീകരിച്ച് 300 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി ബബ്ബന് വിശ്വനാഥ് ഷിന്‍ഡെയെ യുപി വൃന്ദാവനില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സംന്യാസി വേഷം കെട്ടി മാസങ്ങളായി ക്ഷേത്രത്തില്‍ താമസിച്ചുവരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
ജിജൗ മാസാഹെബ് മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്നു പ്രതി. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് നിക്ഷേപം വാങ്ങിയെടുത്ത ശേഷമാണ് തട്ടിപ്പ് നടത്തിയത്. ബീഡിലെ പ്രധാന ശാഖയില്‍ മാത്രം രണ്ടായിരത്തോളം നിക്ഷേപകര്‍ ഉണ്ടായിരുന്നു. തട്ടിപ്പു പരാതികള്‍ ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 3ന് നാടുവിടുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദല്‍ഹി, നേപ്പാള്‍, ആസാം, ഒഡീഷ, യുപി എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തിയ ബീഡ് പോലീസ് സംഘം, വൃന്ദാവന്‍ പോലീസിന്റെ സഹായത്തോടെയാണ് കൃഷ്ണ ബാല്‍റാം ക്ഷേത്രത്തിന് സമീപത്തുവച്ച് ഇയാളെ പിടികൂടിയത്. മഥുര കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് റിമാന്‍ഡ് നേടിയ ശേഷം ബീഡില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: