വരാണസി ; ഇന്ന് മുതിർന്നവരും പ്രായമായവരും മാത്രമല്ല കുട്ടികളും ഹൃദയാഘാതത്തിന് ഇരയാകുന്നു. ഹൃദയാഘാതം സംബന്ധിച്ച വാർത്തകളാണ് ദിവസവും കേൾക്കുന്നത്. ഇപ്പോഴിതാ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഒരാൾക്ക് ഹൃദയാഘാതം സംഭവിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . ഉടൻ തന്നെ സിപിആർ നൽകി ടിടിഇ യാത്രക്കാരന്റെ ജീവൻ രക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ബീഹാറിലെ ദർബംഗയിൽ നിന്ന് ഉത്തർപ്രദേശിലെ വാരണാസിയിലേക്ക് പോകുകയായിരുന്ന 11062 പവൻ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ് ഹൃദയാഘാതം ഉണ്ടായത് . മറ്റ് യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ കമ്പാർട്ട്മെന്റിൽ എത്തിയ ടിടിഇ സവിന്ദ് കുമാർ ഡോക്ടറെ വിളിച്ച് അദ്ദേഹത്തിന്റെ ഉപദേശപ്രകാരം സിപിആർ നൽകുകയായിരുന്നു . ട്രെയിൻ ഛപ്ര സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരനെ കൂടുതൽ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
റെയിൽവേ മന്ത്രാലയം (റെയിൽവേ മന്ത്രാലയം) ഈ വീഡിയോ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്ക് വയ്ക്കുകയും , ടിടി ഇ യെ അഭിനന്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: