ബെംഗളൂരു : ഓണക്കാലത്ത് ആരംഭിച്ച യെലഹങ്ക-എറണാകുളം പ്രത്യേക എക്സ്പ്രസ് തീവണ്ടിയുടെ മൂന്ന് സർവീസുകൾ ദക്ഷിണ-പശ്ചിമ റെയിൽവേ റദ്ദാക്കി.
ആഴ്ചയിൽ മൂന്നു ദിവസമുള്ള വണ്ടിയാണിത്. യാത്രക്കാർ കുറവാണെന്ന കാരണത്താലാണ് ഇരുവശത്തേക്കുമുള്ള മൂന്ന് സർവീസുകൾ വീതം റദ്ദാക്കിയിരിക്കുന്നത്.
എറണാകുളം-യെലഹങ്ക ട്രൈ വീക്കിലി എക്സ്പ്രസ് (06101) സെപ്റ്റംബർ 25, 27, 29 തീയതികളിലെ സർവീസുകളും യെലഹങ്ക-എറണാകുളം ട്രൈ വീക്കിലി എക്സ്പ്രസ് (06102) 26, 28, 30 തീയതികളിലെ സർവീസുകളുമാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: