മഥുര: ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ രാമക്ഷേത്രത്തിന് നേരെ മുസ്ലീം യുവാവിന്റെ ആക്രമണം. ക്ഷേത്രം മുസ്ലീങ്ങളുടേതാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. തുടർന്ന് മഹന്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ ഷേർഖാൻ എന്ന മുസ്ലീം യുവാവാണ് റായ പോലീസ് സ്റ്റേഷൻ പരിധിയിൽ റെതിയ ബസാറിനടുത്തുള്ള രാം മന്ദിറിന് നേരെ കല്ലെറിയുകയും മഹന്ത് അരുൺ ചൗധരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ക്ഷേത്ര ഭൂമി ഞങ്ങളുടേതാണെന്ന് അവകാശപ്പെട്ട ഷേർഖാൻ മഹന്തിനെ ക്ഷേത്രത്തിനുള്ളിൽ പൂട്ടിയിടുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ക്ഷേത്രം നാളെ മുതൽ തുറക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഷേർഖാൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്. എന്നാലിക്കാര്യം മഹന്തും ഹിന്ദു സംഘടകളും നിഷേധിച്ചു.
ആക്രമണവിവരം പോലീസിൽ അറിയിച്ചെങ്കിലും മോശമായ രിതിയിലാണ് പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചതെന്ന് മഹന്ത് അരുൺകുമാർ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹിന്ദു സംഘടനകളും പ്രാദേശിക ബിജെപി പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിൽ പ്രതിഷേധവുമായി സ്റ്റേഷനിലെത്തി. ഷേർഖാനെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റൂറൽ എസ്. പി ത്രിഗുണ വിസെൻ, ഏരിയ ഓഫീസർ മഹാവൻ ഭൂഷൺ വർമ എന്നിവർ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുമെന്നും മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും ഉറപ്പ് നൽകി. ഇതോടെ പ്രതിഷേധക്കാർ പിരിഞ്ഞുപോവുകയും ചെയ്തു.
പിന്നീട് മഹന്ത് അരുൺ ചൗധരിയുടെ പരാതിയിൽ ഷേർഖാനെതിരെ രായ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: