ബെംഗളൂരു : റായ്ച്ചൂരുവിൽ അമിതവേഗത്തിലെത്തിയ ബസ്സിടിച്ച് 136 ആടുകൾ ചത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് യെർമാരസിലായിരുന്നു സംഭവം.
റോഡിലൂടെ നടന്നുപോവുകയായിരുന്ന അഞ്ഞൂറോളം ആടുകൾക്കിടയിലേക്ക് ഹൈദരാബാദിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ഇടിച്ചു കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തെലങ്കാന നാരായൺപേട്ട് സ്വദേശി ബാലരാജു, ശ്രീനിവാസ് എന്നിവരുടേതായിരുന്നു ആടുകൾ. 30 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: