തൃശ്ശൂര്‍ : പൂരം കലക്കിയ പിണറായിയുടെ പോലീസിനെതിരെ തനിക്കറിയാവുന്ന കൂടുതല്‍ വിവരം വെളിപ്പെടുത്തുമെന്ന ഭീഷണിയുമായി രംഗത്ത് വന്ന സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ പൊടുന്നനെ മെരുങ്ങി. അപ്രിയ സത്യങ്ങള്‍ തുറന്നുപറഞ്ഞ് ഇടതുമുന്നണിയില്‍ മറ്റൊരു പി വി അന്വറാവാന് തുടക്കമിട്ട വിഎസ് സുനില്‍കുമാര്‍ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനത്തിന് ശേഷമാണ് സ്വരം മയപ്പെടുത്തിയത്. സിപിഎമ്മിനെതിരെ ചില സത്യങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്ത് വന്ന അന്‍വറെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പി ശശിയെ സംരക്ഷിക്കുകയും അജിത് കുമാറിനെതിരെ തല്ക്കാലം നടപടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ വിമതരെ നേരിടുമെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയോട് നേരിട്ട് ഏറ്റുമുട്ടുന്നത് ബുദ്ധിയില്ലെന്ന് വിഎസ് സുനില്‍കുമാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും ആരും സുനില്‍ കുമാറിനെ പിന്തുണയ്ക്കാന്‍ എത്തിയതുമില്ല.
പൂരം കലക്കിയ സംഭവത്തില്‍ നല്കിയ നിവേദനം മുഖ്യമന്ത്രി ഗൗരവത്തില്‍ എടുത്തു എന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രിയുടെ വാക്കില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും സുനില്‍കുമാര്‍ ഇന്നലെ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: