പാലക്കാട്: അഖിലഭാരത നാരായണീയ മഹോത്സവം ഇന്നു മുതല്‍ 29 വരെ പണ്ഡിറ്റ് പി. ഗോപാലന്നായര് നഗറില്‍ (കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപം) നടക്കും.
രാവിലെ 7ന് ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ദേവദാസന് ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ക്ഷേത്രപ്രതിഷ്ഠയോടെ തുടക്കമാകും. 11ന് മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി ദീപപ്രോജ്വലനം നടത്തും. 11ന് വി.കെ. ശ്രീകണ്ഠന് എംപി ഉദ്ഘാടനം ചെയ്യും. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. വൈ. ചെയര്മാന് ചാമപറമ്പില്‍ ഹരി മേനോന് അധ്യക്ഷത വഹിക്കും.
13 മേഖലകളില്‍ നിന്ന് എത്തുന്ന നാരായണീയര്‍ 8 ദിവസവും പാരായണം ചെയ്യും. ഓരോ ദിവസവും 1000 പേര് പങ്കെടുക്കും. മഹാമൃത്യുഞ്ജയഹോമം, പുരുഷസൂക്തഹോമം, ഗായത്രിഹോമം, നവഗ്രഹശാന്തിഹോമം, സുദര്‍ശനഹോമം, വിദ്യാപ്രദായിനി ഹോമം, പ്രത്യക്ഷഗണപതി ഹോമം എന്നിവ വിവിധ ദിവസങ്ങളിലുണ്ടായിരിക്കും. ആചാര്യസഭ, നയനം നാരായണീയം, നരസേവ-നാരായണസേവ, ഭജന, നൃത്തനൃത്യങ്ങള്‍, ഓട്ടന്തുള്ളല്, പ്രഭാഷണങ്ങള്‍, പുരസ്കാരസഭ, അനുമോദനസദസ്, തിരുവാതിരകളി എന്നിവയാണ് മറ്റ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: