വാഷിംഗ്ടൺ : ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ ഓഫീസ് പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിൽ ലോക്കൽ പോലീസും രഹസ്യാന്വേഷണ വിഭാഗവും ആത്മഹത്യാ സാധ്യതയടക്കം അന്വേഷിക്കുകയാണ്.
വെള്ളിയാഴ്ചയാണ് ഇന്ത്യൻ എംബസി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബർ 18-ന് വൈകുന്നേരം ഇന്ത്യൻ എംബസിയിലെ ഒരു അംഗം അന്തരിച്ചുവെന്ന് സ്ഥിരീകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് എംബസി അധികൃതർ പറഞ്ഞു.
കൂടാതെ മൃതദേഹങ്ങൾ വേഗത്തിൽ കൈമാറുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായും കുടുംബത്തിലെ അംഗങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി വെള്ളിയാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമെ പുറത്ത് വരികയുള്ളുവെന്ന് എംബസി അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: