ഗാസ ; ശക്തമായ വ്യോമാക്രമണത്തിലൂടെ ലെബനനിലെ ഹിസ്ബുല്ല തലവന്‍ ഇബ്രാഹിം അക്വിലിനെ വധിച്ചെന്ന് കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ വെളിപ്പെടുത്തിയത് . ബെയ്‌റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്.
ഇബ്രാഹിം ഹിസ്ബുല്ലയുടെ ഒരു സാധാരണ കമാൻഡർ ആയിരുന്നില്ല. 1983-ൽ ബെയ്റൂട്ടിലെ യുഎസ് എംബസിക്കും യുഎസ് മറൈൻ ബാരക്കിനും സമീപം നടന്ന രണ്ട് ട്രക്ക് ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനായിരുന്നു ഇബ്രാഹിം . ഈ ആക്രമണത്തിൽ 300-ലധികം പേർ കൊല്ലപ്പെട്ടിരുന്നു.അതുകൊണ്ട് തന്നെ പതിറ്റാണ്ടുകളായി ഇസ്രായേലിന്റെയും അമേരിക്കയുടെയും ഹിറ്റ് ലിസ്റ്റിൽ ഇബ്രാഹിം ഉണ്ടായിരുന്നു.
ഹിസ്ബുല്ലയുടെ എലൈറ്റ് യൂണിറ്റായ റദ്‌വാൻ മീറ്റിംഗ് നടക്കുന്ന സമയത്താണ് ആക്രമണം നടന്നത് . 2019-ലാണ് ഇബ്രാഹിമിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും 7 ദശലക്ഷം ഡോളർ (58 കോടി) തലയ്‌ക്ക് വിലയിടുകയും ചെയ്തത് . കിഴക്കൻ ലെബനനിലെ ബാൽബെക്ക്-ഹെർമൽ പ്രവിശ്യയിൽ 1962ലാണ് ഇബ്രാഹിം ജനിച്ചത്. 1980 കളിൽ ഹിസ്ബുല്ല സ്ഥാപിതമായതുമുതൽ അംഗമായ മുതിർന്ന കമാൻഡറായിരുന്നു ഹജ് അബ്ദുൾ-കാദർ എന്നറിയപ്പെടുന്ന ഇബ്രാഹിം അകിൽ. 1982 നും 1992 നും ഇടയിൽ അമേരിക്കൻ, ജർമ്മൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയതും ഇബ്രാഹിം ആയിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: