കോട്ടയം: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വലിയ താല്പര്യത്തിലല്ല. ഹൈക്കോടതിയെയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെയും മാധ്യമങ്ങളെയും ബോധിപ്പിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയോഗിച്ചത് എന്ന് സൂചനയാണ് പുറത്തുവരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇനിയും ഇറങ്ങിയിട്ടില്ല. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പ്രവര്‍ത്തിക്കുന്നത്. ഇതിന് നിയമ പ്രാബല്യം ലഭിക്കണമെങ്കില്‍ പോലീസ് ആക്ട് പ്രകാരം പ്രത്യേക ഉത്തരവ് ഇറക്കേണ്ടതുണ്ട്. മൂന്നു ആഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇതിന് മുതിര്‍ന്നിട്ടുമില്ല. 4000 പേജുകള്‍ ഉള്ള റിപ്പോര്‍ട്ട് പഠിച്ചെടുക്കുക തന്നെ ദുഷ്കരമാണ്. മാത്രമല്ല അതില്‍ മൊഴി നല്‍കിയിരിക്കുന്ന ഭൂരിപക്ഷം പേരും അതു പരസ്യപ്പെടുത്താന്‍ താല്പ്പര്യമുളളവരോ നടപടി ആവശ്യപ്പെട്ടവരോ അല്ല . അതിനാല്‍ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കുക അസാധ്യമാണ് . ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മെല്ലെ പോക്ക് തുടരുന്നത്. ഹൈക്കോടതി പറയുന്നതുപോലെ മുന്നോട്ടുപോകാമെന്നതാണ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: