ബുർഹാൻപൂർ : ഗണേശ ചതുർത്ഥി ഘോഷയാത്രയ്ക്കിടെ മഹാഗണപതിയെ വന്ദിക്കുന്ന കാളയുടെ ദൃശ്യങ്ങൾ വൈറലാകുന്നു . മധ്യപ്രദേശിലെ ബർഹാൻപൂർ ജില്ലയിൽ നിന്നുള്ളതാണ് വിസ്മയിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ . ഗണപതി വിഗ്രഹങ്ങൾ നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് കാള വിഗ്രത്തിന് മുന്നിൽ താണു വണങ്ങുന്ന രീതിയിൽ നിന്നത് .
സെപ്റ്റംബർ 17 ന് ബാലാജി നഗറിൽ നിന്നുള്ള ബാലാ ദത്ത് പൊതു ഗണേശ ഉത്സവ സമിതിയുടെ നിമജ്ജന ചടങ്ങ് ശിക്കാർപുര പോലീസ് സ്റ്റേഷന് സമീപം നടന്നിരുന്നു . ഘോഷയാത്ര കടന്നുപോകുമ്പോൾ ഗണപതിയുടെ വിഗ്രഹത്തിന് മുന്നിൽ മുട്ടുകുത്തുന്ന രീതിയിൽ നിൽക്കുകയാണ് കാള . ദൃശ്യങ്ങൾ പലരും ക്യാമറയിൽ പകർത്തുകയും ചെയ്തു . ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: