പട്ന: കണ്ടം വഴി ഓടുക എന്നൊരു നാട്ടു പ്രയോഗമുണ്ട്. ബിഹാറിലെ ഗയയില്‍ കണ്ടം വഴി ഓടിയത് ഒരു ചരക്ക് തീവണ്ടിയുടെ എഞ്ചിന്. ട്രാക്ക് വിട്ട് പാടത്തിറങ്ങി ഓടിയ ട്രെയിന്‍ കുറച്ചു സമയം കഴിഞ്ഞാണ് ഓട്ടം നിര്‍ത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എഞ്ചിന് പാളത്തില്‍നിന്ന് മാറി ഓടിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
വസീര്‍ഗഞ്ച് സ്റ്റേഷനും കൊല്ഹന ഹാള്‍ട്ട് സ്റ്റേഷനും ഇടയിലുള്ള രഘുനാഥ്പുര്‍ ഗ്രാമത്തിലാണ് സംഭവം. എഞ്ചിനുമായി മറ്റ് കോച്ചുകളൊന്നും ഘടിപ്പിച്ചിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി. ഗയയിലേക്ക് ലൂപ് ലൈനിലൂടെ പുറപ്പെട്ട എഞ്ചിനാണ് നിയന്ത്രണംവിട്ട് പാളത്തിനിന്നിറങ്ങി വയലിലൂടെ സഞ്ചരിച്ചത്.
സംഭവത്തിനു പിന്നാലെ റെയില്‍വേ സംഘം സ്ഥലത്തെത്തുകയും എഞ്ചിനെ തിരികെ പാളത്തിലേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
पटरी से उतरती भारतीय रेल…
अबकी,, बिहार में गया के किउल रेल लाइन पर वज़ीरगंज स्टेशन और कोल्हना हाल्ट के बीच रघुनाथपुर गांव की बारी थी! pic.twitter.com/hiLUkYC1Uq— SumanMishra – सुमन मिश्रा (@sumanmishraa) September 15, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: