ന്യൂയോര്‍ക്ക്: ഹിസ്ബുള്ള ഭീകരര്‍ക്കെതിരെയുള്ള ലെബനന് പേജര്‍ സ്ഫോടനങ്ങളുടെ വിവരങ്ങള്‍ ഇസ്രയേല്‍ അമേരിക്കയെ ധരിപ്പിച്ചിരുന്നു. പേജര്‍ സ്ഫോടനത്തെക്കുറിച്ച് ഇസ്രയേല്‍ ജോ ബൈഡന് ഭരണകൂടത്തെ അറിയിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെക്കുറിച്ച് മുന്‍കൂര്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തുടക്കത്തില്‍ പറഞ്ഞിരുന്നു.
മാരകമായ സ്ഫോടനങ്ങള്‍ക്ക് ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദാണെന്ന് ആരോപിക്കുമ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം മൗനം പാലിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഗാസയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രായേലുമായി അതിര്‍ത്തി കടന്ന് വെടിവയ്പ്പ് നടത്തുന്ന ഹിസ്ബുള്ളയ്ക്ക് ‘ന്യായമായ ശിക്ഷ’ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷം വര്‍ധിപ്പിക്കരുതെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടിരുന്നു. കാര്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തി മുന്നോട്ടുപോകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷത്തിന് നയതന്ത്ര പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നതെന്നും മില്ലര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: