തിരുവനന്തപുരം : ഓണക്കാല മദ്യവില്പനയില് ഒന്നാം സ്ഥാനം മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ടലെറ്റിന്. മുമ്പ് ഒന്നാം സ്ഥാനത്തെത്തിയിരുന്ന
തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റിനെയും കൊല്ലം ആശ്രാമം ഔട്ട് ലെറ്റിനെയും ചാലക്കുടിയെയും പിന്തളളിയാണ് തിരൂര്‍ ഒന്നാമതെത്തിയത്.
തിരൂര്‍ ബെവ്കോ ഔട്ട്ലെറ്റില് മാത്രം 5.59 കോടി രൂപയുടെ മദ്യമാണ് വിറ്റത്.രണ്ടാം സ്ഥാനത്തുളള കരുനാഗപ്പള്ളി ഔട്ട് ലെറ്റില്‍ 5.14 കോടി രൂപയുടെ മദ്യം വിറ്റു.മൂന്നാം സ്ഥാനത്തുളള തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റ്ല്‍ 5.01 കോടിയുടെ മദ്യമാണ് വിറ്റത്
സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യ വില്‍പ്പന വര്‍ദ്ധിച്ചിട്ടുണ്ട്്. ബെവ്കോ വഴിയുള്ള വില്‍പ്പനയുടെ കണക്ക് പ്രകാരം ഈ മാസം ആറു മുതല്‍ 17 വരെ 818.21 കോടിയുടെ മദ്യം വിറ്റു.കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്.
ഈ വര്‍ഷം ഉത്രാടം വരെയുള്ള കണക്കുകള്‍ പ്രകാരം മദ്യ വില്‍പ്പന കുറവായിരുന്നു. ശ്രീനാരായണ ഗുരു ജയന്തി ചിങ്ങം ആദ്യം തന്നെ വന്നതിനാല്‍ തിരുവോണം കഴിഞ്ഞുളള ചതയ ദിനത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചതാണ് മദ്യ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാന്‍ ബെവ്കോയ്ക്ക് സഹായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: