സത്ന: മദ്ധ്യപ്രദേശിലെ സത്ന ജില്ലയില്‍ 21 വയസായ തത്തയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ട്യൂമര്‍ ബാധിച്ച തത്തയെയാണ് ശസ്ത്രക്രിയ നടത്തി ജീവന് രക്ഷിച്ചത്. ഏകദേശം ആറ് മാസം മുമ്പാണ് തത്തയുടെ കഴുത്തില്‍ ഒരു മുഴ കാണപ്പെടുന്നത്. തുടര്‍ന്ന് ക്രമേണ ഇത് വലുതായി.
ഇതോടെ തത്തയ്ക്ക് ശരിയായി സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാത്ത സാഹചര്യമായി. ഇതേ തുടര്‍ന്ന് മൃഗാശുപത്രിയിലെത്തിച്ച് പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് ട്യൂമറാണെന്ന് സ്ഥിരീകരിച്ചത്. ഈ കഴിഞ്ഞ ഞായഫാഴ് നടത്തിയ ശസ്ത്രക്രിയയില്‍ 20 ഗ്രാമോളം തൂക്കം വരുന്ന മുഴ വിജയകരമായി നീക്കം ചെയ്തു. തത്ത പൂര്‍ണമായും അപകടനില തരണം ചെയ്തുവെന്നും ആരോഗ്യവതിയുമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: