ചക്കുളത്ത്കാവ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മഹാ ത്രിപുരസുന്ദരി പൂജ നടന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ സി.വി ആനന്ദബോസ് ഉത്രാടം നാളിന് ക്ഷേത്രത്തില്‍ ഏത്തി ദര്‍ശനം നടത്തി തുടര്‍ന്ന് പ്രധാന മന്ത്രിയുടെ ജന്മനാളിലേക്ക് വേണ്ടിയുള്ള പ്രത്യേക പൂജകള്‍ക്ക് ഉള്ള ക്രമികരണങ്ങള്‍ ചെയ്തു.
ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുഗ്ഗാദത്തന് നമ്പൂതിരി ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാര്‍ പിഷാരത്ത് എന്നിവര്‍ പൂജാ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്യം നല്കി. പൂജാ ചടങ്ങുകള്‍ക്ക് നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: