മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിട്ട ജിയോ നെറ്റ്വർക്ക് തടസ്സം പുനഃസ്ഥാപിച്ചു. റിലയൻസ് ജിയോ ഡാറ്റാ സെന്ററിലുണ്ടായ തീപിടിത്തമാണ് കാരണമെന്ന് റിലയൻസ് ജിയോ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. തകരാർ പരിഹരിച്ചതായും കമ്പനി വ്യക്തമാക്കി.
‘‘ഇന്നു രാവിലെ മുംബൈയിലെ ചില ജിയോ ഉപഭോക്താക്കൾക്ക് ചെറിയ സാങ്കേതിക പ്രശ്നങ്ങൾ കാരണം തടസ്സമില്ലാത്ത സേവനങ്ങൾ ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടു. അത് പരിഹരിച്ചു. ജിയോയുടെ തടസ്സമില്ലാത്ത സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചു. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു’’– റിലയൻസ് ജിയോ വക്താവ് പറഞ്ഞു.
റിലയൻസ് ജിയോ ഡാറ്റാ സെന്ററിലുണ്ടായ തീപിടിത്തം രാജ്യവ്യാപകമായി ജിയോ നെറ്റ്വർക്ക് തകരാറിന് കാരണമായതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: