ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാർ ഉള്ളിടത്തോളം, ഇന്ത്യൻ മണ്ണിൽ തീവ്രവാദം പ്രചരിപ്പിക്കാൻ ആരും ധൈര്യപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ അവസാന ദിവസം കിഷ്ത്വാറിലെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കോൺഗ്രസ് പാർട്ടിയ്ക്കും, അതിന്റെ നേതാവ് രാഹുൽ ഗാന്ധിയ്ക്കും ഭീകരതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഉള്ളത് . കോൺഗ്രസും സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും (എൻസി) തീവ്രവാദത്തോട് മൃദുസമീപനമാണ് പുലർത്തുന്നത് . . ആ സഖ്യസർക്കാർ അധികാരത്തിൽ വന്നാൽ തീവ്രവാദികളെയും കല്ലേറ് നടത്തുന്നവരെയും ജയിലിൽ നിന്ന് മോചിപ്പിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.
ഇവിടെ വീണ്ടും തീവ്രവാദത്തെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ജയിച്ചാൽ ഈ ഭീകരരെ വിട്ടയക്കുമെന്ന് എൻസിയും കോൺഗ്രസും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ നരേന്ദ്ര മോദിയുടെ സർക്കാർ കേന്ദ്രത്തിൽ ഉള്ളിടത്തോളം, ഇന്ത്യൻ മണ്ണിൽ തീവ്രവാദം പ്രചരിപ്പിക്കാൻ ആരും ധൈര്യപ്പെടില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു . ഈ പ്രദേശത്തെ എല്ലാ രക്തസാക്ഷികളെയും ഞാൻ ഓർക്കുന്നു. തീവ്രവാദം വീണ്ടും ഉയർന്നുവരാതിരിക്കാൻ ഞങ്ങൾ അത് അവസാനിപ്പിക്കും . ‘ – അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: