ന്യൂഡല്‍ഹി : പേമാരിയും ഇടിമിന്നലും ശാസ്ത്രജ്ഞരുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന കാലം വിദൂരമല്ല. മിഷന് മൗസം പദ്ധതിയുടെ ഭാഗമായി ഇതിനുള്ള തീവ്ര പരീക്ഷണങ്ങളിലേക്ക് കടക്കുകയാണ് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം. മേഘങ്ങളില്‍ രാസപദാര്‍ത്ഥങ്ങള്‍ വിതറി കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് നിലവിലുണ്ടെങ്കിലും ഇതിന്റെ വിപരീത പദ്ധതിയായ മഴ നിയന്ത്രണം വഴങ്ങിയിരുന്നില്ല. മിഷന് മൗസം പദ്ധതി വഴി ഇത്തരം ഗവേഷണങ്ങള്‍ക്കായി 2000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
പ്രത്യേക അന്തരീക്ഷത്തില്‍ മഴമേഘങ്ങള്‍ ഖനീഭവിച്ച് ജല കണികള്‍ രൂപപ്പെട്ടാണ് മഴയായി പെയ്യുന്നത് . മറിച്ച് മേഘങ്ങളിലെ താപനില വര്‍ധിപ്പിക്കുന്നത് വഴി മഴത്തുള്ളികള്‍ രൂപപ്പെടുന്നത് തടയാന്‍ കഴിയും.ഈ സാങ്കേതിക വിദ്യയാണ് വിപുലമായ തോതില്‍ പരീക്ഷിക്കുന്നത്. കാന്തിക മണ്ഡലങ്ങള്‍ സൃഷ്ടിച്ചും മഴമേഘങ്ങളെ വിഘടിപ്പിക്കാന്‍ കഴിയും. ഇതുവഴി പേമാരി മാത്രമല്ല ഇടിമിന്നലും ഒഴിവാക്കാം.
അഞ്ചുവര്‍ഷത്തെ ദൗത്യം രണ്ട് ഘട്ടങ്ങളായി നടപ്പാക്കുമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: