കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍, ഇടിച്ചിട്ട കാര്‍ വീണ്ടും ദേഹത്തു കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ കാറോടിച്ചിരുന്ന അജ്മലും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി പൊലീസ്.ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടം.
നാട്ടുകാര്‍ ആക്രമിക്കുമെന്നു ഭയന്നാണ് വാഹനവുമായി കടന്നുകളഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാര്‍. ഇതിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിരുന്നെന്നാണ് അറിയുന്നത്.
അജ്മലിനെതിരെ ലഹരിവസ്തു വിറ്റതിന് മുമ്പ് കേസുണ്ട്. കൊല്ലത്തെ വലിയത്ത് ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയെ സംഭവത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും പുറത്താക്കി . ആശുപത്രിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. തന്റെ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ അജ്മല്‍ കൈക്കലാക്കിയെന്നാണ് ശ്രീക്കുട്ടി പൊലീസിനു നല്കിയ മൊഴി.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സ്കൂട്ടര്‍ യാത്രികരായ സഹോദരിമാരെ അജ്മല്‍ ഓടിച്ച കാര്‍ ഇടിച്ചുവീഴ്ത്തിയത്.നിലത്തുവീണ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളുടെ (45) ശരീരത്തില്‍ കൂടി കാര്‍ കയറ്റിയിറക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോള്‍ രാത്രിയോടെ ആശുപത്രിയില്‍ വച്ചു മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ യുവതിയുടെ ശരീരത്തില്‍ കൂടി കാര്‍ കയറ്റി ഇറക്കി കടന്നുകളയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവശേഷം ഒളിവില്‍ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: