ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന നാലാമത് ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസ്റ്റേഴ്സ് മീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മിനിസ്ട്രി ഓഫ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി ആതിഥേയത്വം വഹിക്കുന്ന ത്രിദിന സമ്മേളനമാണിത്. ഇതില്‍ സര്‍ക്കാര്‍-വ്യവസായം- സാമ്പത്തികം എന്നീ മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 10,000-ഓളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍.
കേന്ദ്ര ഊര്‍ജ്ജ മന്ത്രി പ്രഹ്ലാദ് ജോഷി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ കുമാര്‍ യാദവ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: