ബുഡാപെസ്റ്റ് : ചെസ് ഒളിമ്പ്യാഡില്‍ പുരുഷന്മാരുടെ പ്രധാന ബോര്‍ഡില്‍ പ്രജ്ഞാനന്ദ കളിച്ചപ്പോള്‍ സ്ത്രീകളുടെ പ്രധാനബോര്‍ഡില്‍ കളിച്ചത് സഹോദരി വൈശാലി. പുരുഷന്മാരുടെ മത്സരത്തില്‍ ഇന്ത്യയും മൊറോക്കോയുമായിരുന്നു മത്സരം. പ്രജ്ഞാനന്ദ മൊറോക്കോയുടെ മൊഹമ്മദ് ടിസ്സിറിനെ അനായാസം തോല്‍പിച്ചു. 26ാമത്തെ നീക്കത്തിലായിരുന്നു പ്രജ്ഞാനന്ദയുടെ വിജയം. ഗുകേഷ് കളിക്കാത്തതെ പുറത്തിരുന്നതിനാലാണ് പ്രജ്ഞാനന്ദ പ്രധാന ബോര്‍ഡില്‍ കളിച്ചത്. പ്രജ്ഞാനന്ദയുടെ വിജയത്തിന് പിന്നാലെ ടീമിലെ മറ്റ് മൂന്ന് താരങ്ങളും ജയിച്ചു. അര്‍ജുന്‍ എരിഗെയ്സി എല്‍ബിലിയ ജാക്വസിനെയും വിദിത് ഗുജറാത്തി ഔആകിര്‍ മെഹ്ദി പിയറെയെയും ഹരികൃഷ്ണ പെന്‍റല മൊവായാദ് അനസിനെയും തോല്‍പിച്ചു. ഇതോടെ 4-0നായിരുന്നു ഇന്ത്യയുടെ വിജയം.
വനിതകളുടെ വിഭാഗത്തില്‍ ഹരിക ദ്രോണാവല്ലി ഇല്ലാത്തതിനാല്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയാണ് ഇന്ത്യയ്‌ക്ക് വേണ്ടി പ്രധാന ബോര്‍ഡില്‍ കളിച്ചത്. ജമൈക്കയായിരുന്നു എതിരാളി. താന്യ സച് ദേവയും ദിവ്യ ദേശ് മുഖും പിന്നാലെ ഇന്ത്യയ്‌ക്ക് വേണ്ടി വിജയം കൊയ്തു. അതേ സമയം ഇന്ത്യയുടെ വന്തിക അഗര്‍വാളിനെ ജമൈക്കയുടെ റെഹാന ബ്രൗണ്‍ സമനിലയില്‍ പിടിച്ചു. ഇതോടെ ഇന്ത്യ 3.5-0.5 പോയിന്‍റിന് വിജയിച്ചു.
ചെസ് ഒളിമ്പ്യാഡില്‍ പുരുഷ ടീമില്‍ രണ്ടാം സീഡുകാരാണ് ഇന്ത്യ. ഏറ്റവും മുന്നിലെ സീഡ് അമേരിക്കക്കയ്‌ക്കാണ്. വെസ്ലിസോ, ഫാബിയാനോ കരുവാന, ലെവൊണ്‍ ആരോണിയോന്‍, റെയ് റോബ്സന്‍, ലെയ്നിയര്‍ ഡൊമിഗ്വസ് എന്നിവരാണ് അമേരിക്കന്‍ ടീമില്‍ ഉള്ളത്.
ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ഇക്കുറി ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. രണ്ടു വര്‍ഷം കൂടുമ്പോഴാണ് ചെസ് ഒളിമ്പ്യാഡ് നടക്കുക. 193 രാജ്യങ്ങളാണ് മാറ്റുരയ്‌ക്കുന്നത്. വനിതകളുടെ 181 ടീമുകളും മത്സരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: