ബെംഗളൂരു : ബെംഗളൂരുവിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ നിശാപാർട്ടി നടത്തിയെന്ന കേസിൽ തെലുഗുനടി ഹേമ ഉൾപ്പെടെയുള്ളവരുടെ പേരിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് കുറ്റപത്രം സമർപ്പിച്ചു.
1,086 പേജുള്ള കുറ്റപത്രമാണ് ബെംഗളൂരു റൂറൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ഹേമ ഉൾപ്പെടെ 76 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കുറ്റപത്രത്തിൽ ആരോപിച്ചു.
മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിന്റെ പരിശോധനാ റിപ്പോർട്ടുകളും ഇതോടൊപ്പം നൽകി. മേയ് 15-ന് ബെംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയിലെ ഒരു ഫാം ഹൗസിലാണ് നിശാപാർട്ടി നടന്നത്. നടികളും മോഡലുകളും ഐ.ടി.രംഗത്തുള്ളവരുമുൾപ്പെടെ 103 പേർ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: