വാഷിങ്ടണ്‍: അമേരിക്ക സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഭാരത വിരുദ്ധയും വിഘടനവാദിയുമായ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കണ്ടത് വിവാദത്തില്‍. അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങിയതു മുതല്‍ ഭാരത വിരുദ്ധവും വിഘടനവാദപരവുമായ പ്രസ്താവനകള്‍ തുടരുന്നതിനിടെയാണ് ഇല്ഹാനുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച.
ഭാരത വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന രാഹുല്‍ രാജ്യസുരക്ഷയ്ക്ക് എപ്പോഴും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ യുഎസ് പാര്‍ലമെന്റിലെ പ്രസംഗം ബഹിഷ്കരിച്ച എംപിയാണ് ഇല്‍ഹാന്‍. വിദേശ വേദികളില്‍ അവര്‍ ഭാരതത്തെ നിരവധി തവണ വിമര്‍ശിച്ചിട്ടുണ്ട്. ഭാരതത്തെ ന്യൂനപക്ഷ വിരുദ്ധമെന്നും ഭാരതത്തില്‍ മുസ്ലിമായിരിക്കുന്നത് കുറ്റം പോലെയാണെന്നും അവര്‍ പറഞ്ഞിരുന്നു.
2022ല്‍ ഇല്‍ഹാന്‍ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അമേരിക്കയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അവരുടെ പര്യടനത്തിനു പാകിസ്ഥാന് പണം നല്‍കിയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ താമസ, ഭക്ഷണച്ചെലവുകളും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 18 മുതല്‍ 24 വരെയായിരുന്നു പര്യടനം. ഇവര്‍ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശിച്ചതില്‍ ഭാരതം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പാകിസ്ഥാന്റെ തരംതാണ രാഷ്ട്രീയമാണിതെന്നാണ് ഭാരതം അന്നു വിശേഷിപ്പിച്ചത്. 2019 മുതല്‍ ഇല്‍ഹാന്‍ യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗമാണ്.
വാഷിങ്ടണ്‍ ഡിസിയിലെ റേബേണ്‍ ഹൗസ് ഓഫീസ് കെട്ടിടത്തിലായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് അംഗം ബ്രാഡ്ലി ജെയിംസ് ഷെര്‍മാനാണ് കൂടിക്കാഴ്ചയ്ക്കു വേദിയൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: