കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം നൽകുമെന്ന വാക്ക് സർക്കാർ പാലിച്ചില്ല. ഇതോടെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കെഎസ്ആർടിസി ജീവനക്കാർ. പത്താം തിയതിക്ക് മുമ്പ് ഒറ്റത്തവണ ആയി ശമ്പളം നൽകും എന്ന് നേരത്തെ ഗതാഗത മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ശമ്പളവും ഓണം ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചില്ല.
ഈ സാഹചര്യത്തിൽ ബിഎംഎസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ശമ്പളം വൈകുന്ന സാഹചര്യത്തിൽ അവധിയിൽ പ്രവേശിച്ച് പ്രതിഷേധിക്കാനാണ് കോണ്ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ തീരുമാനം.ഓണം ആനുകൂല്യങ്ങൾ എങ്ങും എത്താത്ത അവസ്ഥയാണെന്ന് ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് അജയകുമാർ പറഞ്ഞു.
എല്ലാ മാസം അഞ്ചാം തീയതി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയും ഒന്നാം തിയതി ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രിയും പറഞ്ഞു. ഒന്നും നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: