കൊച്ചി: മലയാള സിനിമാ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ലിയു സി സി). സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ വേണം.ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥകളും കരാറിലുണ്ടാകണമെന്ന് സംഘടന ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സിനിമാ മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിന് പുതിയ നിര്ദേശങ്ങളുളള പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്ലുസിസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പരമ്പരയിലെ ആദ്യ നിര്‍ദ്ദേശമായാണ് തൊഴില്‍ കരാര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രതിഫലവും നിബന്ധനകളും കാലാവധിയും ക്രെഡിറ്റുകളും കരാറില്‍ വ്യക്തമാക്കണം.
ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാര്‍ രൂപരേഖകളാണ് വേണ്ടത്. കരാര്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്യാനും കഴിയണം. താത്കാലിക ജീവനക്കാര്‍ക്കും കരാറുകള്‍ ഉണ്ടാവണം. സിനിമയുടെ പേരും തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിശദാംശങ്ങളും വെളിപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: