എടത്വാ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ആയില്യം പൂജ മഹോത്സവം 26ന് കൊടിയേറി 28 ന് സമാപിക്കും. കൊടിയേറ്റു ദിവസമായ 26ന് രാവിലെ ആറിന് നിത്യ പൂജയും വിശേഷാല്‍ പൂജയും നടക്കും.
11ന് നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്ത്, തുടര്‍ന്ന് മഞ്ഞളിട്ടം. 27ന് രാവിലെ ആറിന് നിത്യപൂജകള്‍, വിശേഷാല്‍ പൂജകള്‍, അര്‍ച്ചന, നിവേദ്യങ്ങള്‍ എന്നിവ നടക്കും. 11ന് നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്ത്, തുടര്‍ന്ന് മഞ്ഞളഭിഷേകം, വിശേഷാല്‍ പൂജ, സര്‍പ്പബലി. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്.
സമാപന ദിവസമായ 28ന് രാവിലെ ആറിന് സര്‍പ്പത്തിങ്കല്‍ വിശേഷാല്‍ പൂജ, അര്‍ച്ചന, സര്‍പ്പനൈവേദ്യം, സര്‍പ്പകോപ ശമന പൂജ, രോഗശാന്തി പൂജ, സര്‍വ്വൈശ്വര്യ പൂജ എന്നിവ നടക്കും. 11ന് നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്ത്, തുടര്‍ന്ന് നൂറും പാലും ദീപാരാധന, പ്രസാദമൂട്ട് എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ നേത്യത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: