കോഴിക്കോട്: യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകന് രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 30 ദിവസത്തേക്കാണ് താത്ക്കാലിക ജാമ്യം അനുവദിച്ചത്.
മാങ്കാവ് സ്വദേശി യുവാവാണ് രഞ്ജിത്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയത്. 2012ല്‍ ബെംഗളൂരുവില്‍ വച്ച് രഞ്ജിത് പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ലോക്കേഷന്‍ പാക്കപ്പ് നടക്കുന്ന വേളയിലായിരുന്നു സംഭവം. ഹോട്ടലിലെത്തിയപ്പോള്‍ രഞ്ജിത് മദ്യം കുടിപ്പിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: