കോട്ടയം: പുനര്‍വിഭജനം വഴി 1577 പുതിയ വാര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ട സാഹചര്യത്തില്‍ ഇതില്‍ ഏതൊക്കെയാവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലുകളാണ് രാഷ്ട്രീയ കക്ഷികള്‍. ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളിലാണ് പുതിയ വാര്‍ഡുകളുടെയും ഡിവിഷനുകളുടെ എണ്ണം വര്‍ധിച്ചത്. 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകള്‍ കൂടി സൃഷ്ടിക്കപ്പെട്ടു.ഗ്രാമപഞ്ചായത്തുകളില്‍ 17337 ആയി വാര്‍ഡുകളുടെ എണ്ണം ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഡിവിഷനുകള്‍ 2267 ആയിട്ടാണ് ഉയരുന്നത്. ജില്ലാ പഞ്ചായത്തുകളിലാകെ 15 ഡിവിഷനുകളുടെ വര്‍ദ്ധനയുണ്ട്.
2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡു പുനര്‍വിഭജനം നടന്നത്.എങ്കില്‍ പോലും ഇതില്‍ രാഷ്ട്രീയ താല്പര്യങ്ങള് ഉണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തിയിരുന്നു. വാര്‍ഡുകള്‍ പുനര്‍വിഭജനം നടക്കുമ്പോള്‍ ഇതുവരെയുള്ള ജയപരാജയങ്ങളുടെ ഫോര്‍മുലകളില്‍ മാറ്റം വരാം.ഇതെങ്ങനെ തങ്ങളുടെ വിജയത്തെ സ്വാധീനിക്കും എന്നതാണ് രാഷ്ട്രീയ കക്ഷികളെ അലട്ടുന്ന പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: