തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര് എസ് എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ. എന്‍ ഷംസീര്‍.ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് നേതാക്കളെ എ ഡി ജി പി വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ല.മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോര്‍ത്തി എന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹം മാത്രമാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.
എ ഡി ജി പി ആര് എസ് എസ് നേതാവിനെ കണ്ടെന്ന വാര്‍ത്ത സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു.മുഖ്യമന്ത്രിക്ക് വേണ്ടിയാണ് കൂടിക്കാഴ്ചയെന്ന തരത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: