ബെയ്ജിംഗ് : കൊറോണയ്ക്ക് പിന്നാലെ ചൈനയിൽ വീണ്ടും പുതിയ വൈറസ് കണ്ടെത്തി . വെറ്റ്ലാൻഡ് വൈറസ് അഥവാ WELV, എന്ന വൈറസ് മറ്റ് വൈറസുകളെ അപേക്ഷിച്ച് കൂടുതൽ അപകടകരമാണെന്ന് പറയപ്പെടുന്നു . ഇത് തലച്ചോറിനെ നേരിട്ട് ബാധിക്കുകയും രോഗിയെ കോമ അവസ്ഥയിലേയ്ക്ക് എത്തുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ .
2019 ജൂണിൽ ചൈനയിലെ ജിൻഷൗ നഗരത്തിൽ നിന്നുള്ള 61 വയസ്സുള്ള ഒരു രോഗിയിലാണ് ഇതാദ്യമായി കണ്ടതെങ്കിലും വീണ്ടും ഈ വൈറസുകൾ പടരാൻ തുടങ്ങിയിരിക്കുകയാണ് . തണ്ണീർത്തടങ്ങളിലെ പ്രാണികൾ കടിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമാകുക. പനി, തലവേദന, തലകറക്കം, ഛർദ്ദി തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ . വൈറസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ വൈറസ് ബാധിച്ച ഒരു രോഗി കോമയിലേക്ക് പോയതിനാൽ ഇത് തലച്ചോറിലാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നാണ് സൂചന
ചൈനയിൽ മുൻപും ഇത്തരം വൈറസുകൾ വന്നിട്ടുണ്ടെന്ന് എപ്പിഡെമിയോളജിസ്റ്റ് ഡോ.ജുഗൽ കിഷോർ പറയുന്നു. ഈ വൈറസുകൾ പ്രാണികളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നവയാണ്.പ്രാഥമിക അന്വേഷണത്തിനായി, ഗവേഷകർ വടക്കൻ ചൈനയിൽ തീവ്രമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: